പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വന്നാല്‍ മോദി സര്‍ക്കാരിന് അധികാരം നഷ്ടമാകും: സത്യപാല്‍ മാലിക്ക്

പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം ഉണ്ടായാല്‍  മോദി സര്‍ക്കാരിന് അധികാരം നഷ്ടമാകുമെന്ന് ജമ്മു കശ്മീർ മുൻ ​ഗവർണ്ണർ സത്യപാൽ മാലിക്ക്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാലിക് തന്‍റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്.വീഴ്ചയുടെ ഉത്തരവാദിത്തം മോദി സര്‍ക്കാര്‍ ഏറ്റെടുക്കണം. സംഭവത്തില്‍ അന്വേഷണം വേണമെന്നും  പുല്‍വാമയിലെ വീഴ്ചയെ പറ്റി പുറത്ത് പറയരുതെന്ന് പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാവീ‍ഴ്ച്ച തുറന്ന് പറഞ്ഞതിന്‍റെ  പ്രതികാരമായാണ് സിബിഐ നടപടിയെന്നും തന്‍റെ  സുരക്ഷ വെട്ടിച്ചുരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.  ജമ്മുകശ്മീരിലെ റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്യാന്‍ സിബിഐ യുടെ രണ്ടംഗ സംഘം അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയതായി വാര്‍ത്തകള്‍ വന്നിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News