ദില്ലി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജയിന് ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായി രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്.ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് 2022 മെയ് 30നാണ് അദ്ദേഹത്തെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നാല് ഷെൽ കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിൻമേലായിരുന്നു നടപടി,.
മനീഷ് സിസോദിയ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ദില്ലി റോസ് അവന്യു കോടതിയുടെ വിധി.കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ജെയിനിൻ്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എന്നിരുന്നാലും, ജെയിൻ ഇതിനകം തന്നെ കസ്റ്റഡിയിൽ ഗണ്യമായ സമയം ചെലവഴിച്ചിട്ടുണ്ടെന്നും വിചാരണ ഉടൻ ആരംഭിക്കാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here