സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ അനുവദിച്ച് സൗദി

സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ കൂടി അനുവദിച്ച് സൗദി. നിലവിലുള്ള പ്രീമിയം വിസകളെ അഞ്ച് തരമാക്കിയാണ് മാറ്റിയത്. സൗദിയിലെ നിക്ഷേപ രംഗത്തേക്ക് കൂടുതൽ പേരെ എത്തിക്കുകയാണ് ലക്ഷ്യം. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് ഇഖാമകൾ തിരിച്ചിരിക്കുന്നത്.

ALSO READ: ഹാസ്യ താരത്തിൽ നിന്ന് സ്വഭാവ നടനിലേക്ക്; ജഗദീഷെന്ന നടന്റെ കഥാപാത്രങ്ങളുടെ പകർന്നാട്ടം

എട്ടു ലക്ഷം വരെ ഫീസ് ഈടാക്കിയിരുന്ന ഇഖാമകൾക്ക് ഇനി നാലായിരം മുതലാണ് ഫീസ്.പ്രീമിയം ഇഖാമയുള്ളവര്‍ക്ക് സൗദിയില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരമുണ്ടാകും. ഈ അഞ്ചു വിഭാഗത്തില്‍ ഇഖാമക്ക് അപേക്ഷിക്കുന്നതിന് നാലായിരം റിയാലാണ് ഫീസ്. ഓരോ വിഭാഗത്തിനും പ്രത്യേക വ്യവസ്ഥകളുണ്ട്.

സൗദികളുടെ അതേ ആനുകൂല്യങ്ങളോടെ വിദേശികൾക്ക് ഈ വിസകളിൽ സൗദിയിൽ തങ്ങാനാകും. ഈ ഇഖാമയെടുക്കുന്നവര്‍ക്ക് ഭാര്യ, 25 വയസ്സിന് താഴെയുള്ള മക്കള്‍, മാതാപിതാക്കള്‍ എന്നിവരെ താമസിപ്പിക്കാം. സ്ഥാപനങ്ങളില്‍ നിന്ന് സ്ഥാപനങ്ങളിലേക്ക് മാറാനും റീ എന്‍ട്രിയില്ലാതെ സൗദിക്ക് പുറത്ത് പോകാനും അനുമതിയുണ്ട്. അറേബ്യയില്‍ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കിയതായി പ്രീമിയം റസിഡന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡോ. മാജിദ് അല്‍ഖസബിയാണ് അറിയിച്ചത്.അഡ്മിനിസ്‌ട്രേറ്റീവ്, ആരോഗ്യം, ശാസ്ത്രം, ഗവേഷണം എന്നീ മേഖലകളില്‍ അനുഭവപരിചയമുള്ളവരാണ് ഇരു വിഭാഗവും. ഇവരുടെ കഴിവുകൾ സൗദി ഉപയോഗപ്പെടുത്തും.

രണ്ടാമത്തെ പ്രീമിയം ഇഖാമ കായിക, സാംസ്‌കാരിക മേഖലകളില്‍ പ്രത്യേക കഴിവു തെളിയിച്ച വിദേശികൾക്കാണ് നൽകുന്നത. ഇതോടെ ലോകോത്തര കായിക താരങ്ങൾക്ക് സൗദിയിൽ പ്രിമിയം ഇഖാമ നേടാം. സാമ്പത്തിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരാണ് മൂന്നാം വിഭാഗത്തിലുളളത്. സൗദിയില്‍ നൂതന കമ്പനികള്‍ ആരംഭിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവരും ക്രിയാത്മകമായ ആശയങ്ങളുളള സംരംഭകരും പ്രോജക്ട് ഉടമകളുമാണ് നാലാം വിഭാഗം റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ആവാന്‍ ആഗ്രഹിക്കുന്നവരാണ് അഞ്ചാം വിഭാഗം.

ALSO READ: നിയമസഭ സമ്മേളനം പുന:ക്രമീകരിക്കണം; സ്പീക്കര്‍ക്കും പാര്‍ലമെന്ററികാര്യ മന്ത്രിക്കും കത്ത് നല്‍കി പ്രതിപക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News