ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി

ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി. 2024 ഏപ്രിൽ 18 നു മുമ്പ് രേഖപ്പെടുത്തിയ പിഴകൾക്കാണ് 50% ഇളവ് നൽകുക. ആറ് മാസങ്ങൾക്കുള്ളിൽ തന്നെ പിഴകളെല്ലാം അടച്ചു തീർക്കാൻ ആണ് നിർദേശം. ധനകാര്യ മന്ത്രാലയത്തിൻ്റെയും സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റിയുടെയും ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

also read: സിദ്ധാര്‍ഥിന്റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

ഓരോ പിഴകളും പ്രത്യേകമായോ ഒന്നിച്ചോ അടക്കാൻ കഴിയും. അതേസമയം പൊതു സുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പിഴ അടച്ചില്ലെങ്കിൽ ഇനി മുതൽ വാഹനം പിടിച്ചെടുക്കലും മറ്റ് നിയമ നടപടികളും നടപ്പാക്കാനും മന്ത്രാലയം തീരുമാനിച്ചു.

also read: മൂവാറ്റുപുഴ ആള്‍ക്കൂട്ട ആക്രമണം: ചികിത്സയിലായിരുന്ന അരുണാചല്‍ സ്വദേശി മരിച്ചു, തലയിലും നെഞ്ചിലും ക്ഷതമേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News