എട്ടു രാജ്യങ്ങള്‍ കൂടി സന്ദര്‍ശക ഇ-വിസ പദ്ധതിയില്‍; പ്രഖ്യാപനവുമായി സൗദി

എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്‌, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം. എട്ടു രാജ്യങ്ങൾ കൂടി ആയതോടെ ഇ-വിസ പദ്ധതിയില്‍പ്പെടുത്തിയതോടെ രാജ്യങ്ങളുടെ എണ്ണം 57 ആയി.

also read: കായംകുളത്ത് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

രാജ്യം സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉംറ നിര്‍വഹിക്കാനും ഇ-വിസ ഉപയോഗിക്കാൻ കഴിയും. ഇ-വിസ എട്ട് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കഴിയും. വിസിറ്റര്‍ ഇ-വിസയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. ഇതുപയോഗിച്ച് ഒന്നിൽ കൂടുതൽ പ്രാവശ്യം രാജ്യത്ത് എത്തുവാനും 90 ദിവസം വരെ താമസിക്കാനും കഴിയും.

also read: സൗദിയില്‍ വനിതാ ടാക്‌സിയിൽ പുരുഷനും യാത്ര ചെയ്യാം; ഒരു സ്ത്രീ കൂടെയുണ്ടാവണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News