നിക്ഷേപകര്‍ക്ക് ഏറ്റവും ഇഷ്ടപെട്ട കേന്ദ്രമായി സൗദി അറേബ്യ മാറുന്നു

നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂലമായ വിപണികളിലൊന്നായി സൗദി അറേബ്യ മാറുന്നു.നിക്ഷേപകർക്ക് അനുകൂലമായ വിപണി അവസരങ്ങളും അന്തരീക്ഷവുമാണ് ഇതിന്റെ പ്രധാനം കാരണം.സൗദി അറേബ്യ പശ്ചിമേഷ്യയില്‍ നിക്ഷേപത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയതായി നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.

ALSO READ: റിയാസ് മൗലവി വധം; അപ്പീൽ നൽകാനൊരുങ്ങി സർക്കാർ

ആയിരത്തിലധികം ബ്രാന്‍ഡുകള്‍ സൗദിയിൽ ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നതിന് മുന്നോട്ടുവന്നതായി ചെറുകിട ഇടത്തരം സംരഭങ്ങളുടെ ജനറല്‍ അതോറിറ്റിയായ മുന്‍ഷആത്ത് വെളിപ്പെടുത്തി. ഇവയില്‍ കൂടുതലും വിദേശ ബ്രാന്‍ഡുകളും ബാക്കി പ്രാദേശിക ബ്രാന്‍ഡുകളുമാണ്. ഭക്ഷണ പാനീയങ്ങള്‍, റീട്ടെയില്‍ സേവനങ്ങള്‍ തുടങ്ങിയവയിലാണ് കൂടുതല്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നത്.

ഇതുവഴി അന്താരാഷ്ട്ര കമ്പനികളെ രാജ്യത്തേക്ക് എത്തിക്കുന്നതിനും വിപണി സജീവമാകുന്നതിനും സഹായിക്കും. കൂടാതെ രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അവരുടെ ബിസിനസ് വളര്‍ത്താനുള്ള അവസരമാണിതെന്നും മന്ത്രാലയം അറിയിച്ചു.

ALSO READ: തെരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് നടത്താന്‍ മോദി ശ്രമിക്കുന്നു: രാഹുല്‍ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News