2034 ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ; സ്ഥിരീകരിച്ച് ഫിഫ

2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന്  ഫിഫയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തിൽനിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ്  വേദി സൗദി അറേബ്യയില്‍ തന്നെയെന്നുറപ്പിച്ച് ഫിഫ പ്രസിഡന്‍റ് ജിയാന്നി ഇൻഫന്‍റീനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപനം നടത്തിയത്. വേദികൾക്ക് ഫിഫ കൗൺസിൽ അംഗീകാരം നൽകിയതായി ഇൻഫന്‍റീനോ വ്യക്തമാക്കി. ആറ് കോൺഫെഡറേഷനിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തെന്നും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഇൻഫന്‍റീനോ പങ്കുവെച്ച പോസ്റ്റിൽ കൂട്ടിച്ചേർത്തു.
2034ലെ ലോകകപ്പ് നടത്താൻ ഏഷ്യ, ഓഷ്യാനിയ രാജ്യങ്ങളെ ഒക്ടോബര്‍ ആദ്യവാരം ഫിഫ ക്ഷണിച്ചിരുന്നു. എന്നാൽ  ഓസ്‌ട്രേലിയയും സൗദിയും മാത്രമാണ് താല്‍പര്യം പ്രകടപ്പിച്ചത്. 2026-ലെ വനിതാ ഏഷ്യന്‍ കപ്പിനും 2029-ലെ ക്ലബ്ബ് ലോകകപ്പിനുമുള്ള വേദിക്കായി ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നത് കൊണ്ട് തന്നെ  അതിനാണ് മുന്‍തൂക്കമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇതേ തുടർന്നാണ് സൗദിയ്ക്ക് ആ ഭാഗ്യം ലഭിച്ചത്.
വടക്കേ അമേരിക്കൻ രാജ്യങ്ങളായ കാനഡ, മെക്സിക്കോ, യുഎസ് എന്നിവിടങ്ങളിലാണ് ഫിഫ ലോകകപ്പിന്‍റെ അടുത്ത പതിപ്പ് 2026ൽ നടക്കുക. 2030ൽ മൊറോക്കോയിലും പോർച്ചുഗലിലും സ്പെയിനിലുമായി ലോകകപ്പ് അരങ്ങേറും. ഇതിന്‍റെ ഭാഗമായുള്ള പ്രദർശന മത്സരങ്ങൾ തെക്കേ അമേരിക്കൻ രാജ്യങ്ങളായ അര്‍ജന്‍റീന, പാരഗ്വായ്, യുറഗ്വായ് എന്നിവടങ്ങിലും നടക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News