സൗദി അറേബ്യയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലവസരങ്ങൾക്കൊപ്പം പ്രൊഫഷണൽ ട്രെയ്‌നിങ് സാധ്യതകളും വർധിച്ചിട്ടുണ്ട് എന്നും എല്ലാ പ്രൊഫഷനുകളിലും വ്യാപക വളർച്ച ഉണ്ടായതായും മന്ത്രാലയം അറിയിച്ചു.
ALSO READ: പ്രിന്റിംഗ് നിർത്തലാക്കി; കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ്
ആരോഗ്യം, വിദ്യാഭ്യാസം, ഐടി, വ്യവസായ മേഖലകളിലാണ് കൂടുതൽ അവസരങ്ങൾ വരുന്നത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സൗദികളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാൻ വൈവിധ്യമാർന്ന പരിപാടികളും ഇവിടെ തുടരുന്നുണ്ട്. സൗദിവൽക്കരണ പദ്ധതി നിലവിൽ വിജയത്തിലെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.സൗദികൾക്കൊപ്പം വിദേശികൾക്കും അവസരങ്ങൾ കൂടിയിട്ടുണ്ട്.1999 നു ശേഷമുള്ള ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണ് ഈ വർഷം. ഇത് മന്ത്രാലയത്തിന്റെ മികച്ച നേട്ടമായാണ് വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here