കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദി; വാറ്റ് റീഫണ്ട് സംവിധാനം നടപ്പിലാക്കിയേക്കും

സൗദി അറേബ്യയിൽ മൂല്യവർധിത നികുതിയുടെ റീഫണ്ട് സംവിധാനം ആരംഭിക്കുന്നു. വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമായ പദ്ധതി 2025-ൽ ആരംഭിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. രാജ്യത്ത് സന്ദർശക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുമാണ് വാറ്റ് റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നത്.

നികുതി പാലിക്കൽ കാര്യക്ഷമമാക്കുന്നതിനും യാത്രാനുഭവം വർധിപ്പിക്കുന്നതിനുമായി രൂപകല്പന ചെയ്തിട്ടുള്ള സംവിധാനത്തിന്റെ നടത്തിപ്പിന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി മേൽനോട്ടം വഹിക്കും.

ALSO READ; യുഎഇയിലെ പ്രാദേശിക കർഷകരെ ചേർത്തുപിടിച്ച് ലുലു ഗ്രൂപ്പ്, ഹൈപ്പർ മാർക്കറ്റുകളിൽ ‘അൽ ഇമറാത്ത് അവ്വൽ’ ആരംഭിച്ചു

രാജ്യത്ത് നിന്ന് വിനോദസഞ്ചാരികൾ നികുതി നൽകി വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ നികുതി തിരികെ നൽകുന്ന സംവിധാനമാണ് സൗദിയിലും നടപ്പാക്കുന്നത്. ടൂറിസം ലക്ഷ്യങ്ങളുടെ ഭാഗമായി 2025 അവസാനത്തോടെ ദേശീയ ടൂറിസം തന്ത്രവുമായി യോജിച്ച് 127 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

സൗദിയുടെ ടൂറിസം ചെലവ് 2025-ൽ 346.6 ബില്യൻ റിയാലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുകയും എണ്ണ ഇതര വരുമാനം വർധിപ്പിക്കുകയും സ്വകാര്യമേഖലയുടെ ആവശ്യം വർധിപ്പിക്കുകയും ചെയ്യും.

ALSO READ; ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

2023-ൽ ഏകദേശം 104 ദശലക്ഷം വിനോദസഞ്ചാരികളാണ് സൗദി അറേബ്യയിൽ എത്തിയത്. ഇതിൽ 27 ദശലക്ഷം രാജ്യാന്തര സന്ദർശകരും 77 ദശലക്ഷം ആഭ്യന്തര സഞ്ചാരികളും ഉൾപ്പെടുന്നു. 2024 ജൂൺ മാസത്തെ കണക്കനുസരിച്ചു 59.74 ദശലക്ഷം പ്രാദേശിക, രാജ്യാന്തര വിനോദസഞ്ചാരികളാണ് സൗദിയിൽ എത്തിയത്. 2024 അവസാനത്തോടെ 119.6 ദശലക്ഷം വിനോദസഞ്ചാരികളെ എത്തിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News