സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം മക്കയിൽ കബറടക്കി

riyas-saudi_death

മക്ക: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി റിയാസിന്റെ മൃതദേഹം മക്കയിൽ കബറടക്കി. തായിഫിനെ നിന്നും 200 കിലോമീറ്റർ അകലെ അൽ മോയയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപെട്ട മലപ്പുറം തിരുത്തിയാട് സ്വദേശി റിയാസിന്റെ കബറടക്കമാണ് കഴിഞ്ഞ ദിവസം നടന്നത്. മസ്ജിദിൽ ഹറമിൽ മയ്യത്ത് നമസ്കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ലയിലായിരുന്നു കബറടക്കം.

ഹജ്ജിന് വന്ന് മക്കയിൽവെച്ച് മരണമടഞ്ഞ പിതാവ് മുഹമ്മദ്‌ മാസ്റ്ററുടെ മൃതദേഹം കബറടക്കി കുവൈറ്റിലേക്ക് റോഡ് മാർഗം മടങ്ങവേ നടന്ന വാഹന അപകടത്തിലാണ് റിയാസ് മരണപ്പെട്ടത്.
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.

Also Read- ജോലിക്കായി പോകാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനില്‍ വീണ്ടും വിസാ വിലക്ക്

ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ ഉപ കൺവീനറും ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി മെമ്പറുമായ പന്തളം ഷാജിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

Gulf News, Saudi Arabia, Car Accident, Mecca, Jeddah, Malappuram, Jeddah Navodaya

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News