സൗദി ദേശീയ ദിനം; ആഘോഷ പരിപാടികളുമായി രാജ്യം

saudi

ഇന്ന് സൗദി 94-ാമത് ദേശീയ ദിനം.ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി ആഘോഷ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ 17 ന​ഗരങ്ങളിൽ വ്യോമ സേനയുടെ എയർ ഷോ നടക്കും.കൂടാതെ റിയാദ് മുതൽ ജിദ്ദ വരെയും അവിസ്മരണീയമായ വർണ വിസ്മയ ആഘോഷങ്ങളും ഉണ്ടാകും . വിവിധ മേഖലകളിലായി പരിപാടികളും പ്രവർത്തനങ്ങളുമായി വ്യോമ സേനയുടെ നിറ സാന്നിധ്യമുണ്ടാകും.

ALSO READ: അൽ ജസീറയുടെ വെസ്റ്റ് ബാങ്ക് ബ്യൂറോയിൽ ഇസ്രയേൽ റെയ്ഡ്

അതേസമയം രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കുന്നതിൽ മാർഗ്ഗ നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു. പതാകയെ അപമാനിക്കുന്നതോ കേട് വരുത്തുന്നതോ ആയ ഏതു വിധത്തിലും ഉപയോഗിക്കരുത്. നിറം മങ്ങിയതും കേടുപാടുകൾ സംഭവിച്ചതുമായ പതാകകൾ ഉപയോഗിക്കരുതെന്നും പതാകയിൽ വാണിജ്യമുദ്രകൾ പതിപ്പിക്കുന്നതും പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ശിക്ഷാർഹമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ മൃഗങ്ങളുടെ ശരീരത്തിൽ പതാക സ്ഥാപിക്കാനോ അച്ചടിക്കാനോ പാടില്ല..തലകീഴായി പതാക ഉയർത്താൻ പാടില്ല. പതാക താഴ്ത്തി കെട്ടുന്നതിനും നിരോധനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News