സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടമുള്ള സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ സൗദിയിൽ അനുമതി. ഗവൺമെൻറ് പാഠ്യപദ്ധതിയിൽ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി തിരഞ്ഞെടുത്ത സ്‌കൂളുകൾക്കാണ് ഈ സൗകര്യം ഉള്ളത് . ഗവൺമെൻറ് സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തിലും മൂന്നു സെമസ്റ്റർ രീതി തന്നെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ALSO READ: മഴ ശക്തമായതോടെ കനത്ത ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ
സൗദിയിലെ ഗവൺമെൻറ് സ്‌കൂളുകളിൽ കഴിഞ്ഞ വർഷം മുതലാണ് മൂന്നു സെമസ്റ്റർ രീതി നടപ്പാക്കിയത്. അടുത്ത അധ്യയന വർഷത്തിലും മൂന്നു സെമസ്റ്റർ രീതി തുടരാൻ തന്നെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ഗവൺമെൻറ് പാഠ്യപദ്ധതിയിൽ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി സ്വകരിക്കുന്ന സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടാനുസരം സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ അനുമതി ഉണ്ട്. അടുത്ത അധ്യയന വർഷത്തിനു ശേഷമുള്ള നാലു വർഷങ്ങളിൽ ഏത് സെമസ്റ്റർ രീതിയാണ് വേണ്ടത് എന്ന കാര്യത്തിൽ പ്രത്യേക പഠനം നടത്തും. ഈ അധ്യയന വർഷാവസാനത്തോടെ ഇത് സംബന്ധിച്ച തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here