പരിസ്ഥിതിക്ക് പ്രശ്‌നമില്ല, ക്ഷീണവുമില്ല; ഇനി ബീച്ചുകള്‍ റോബോട്ടുകള്‍ വൃത്തിയാക്കും

പരിസ്ഥിതിയെ ബാധിക്കാതെയും ക്ഷീണമില്ലാതെയും സൗദിയിലെ ബീച്ചുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകള്‍. റെഡ് സീ ഗ്ലോബലാണ് പുതിയ സംവിധാനമൊരുക്കുന്നത്. അത്യാധുനിക റോബോട്ടിന് ഒരു ക്യുബിക് സെന്റീമീറ്റര്‍ വരെ ചെറിയ വസ്തുക്കള്‍ തിരിച്ചറിയാന്‍ കഴിയും. ഒരു മണിക്കൂറില്‍ മൂവായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം വൃത്തിയാക്കാന്‍ കഴിയും എന്ന പ്രത്യേകയും ഇവയ്ക്കുണ്ട്. മാത്രമല്ല പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ് ഇവയെ നിര്‍മിച്ചിരിക്കുന്നത്.

ALSO READ: നവകേരള സദസ് ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന ഒന്നായിരുന്നു,ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരും; മുഖ്യമന്ത്രി

വിദൂരത്ത് നിന്ന് റോബോട്ടുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഈ റോബോട്ടുകള്‍ക്ക് ബീച്ചിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് വസ്തുക്കള്‍ക്കുമിടയിലുള്ള മാലിന്യങ്ങള്‍ ശേഖരിക്കാനും കഴിയും. ഇത്തരത്തില്‍ ചലിക്കാനായി കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മാണം.
കടലോരത്തെ മണല്‍പ്രദേശങ്ങളും ബീച്ച് റിസോര്‍ട്ടുകളുമെല്ലാം മനോഹരമായി സംരക്ഷിക്കാന്‍ ആദ്യമായി ചെങ്കടലോരത്ത് ഇറങ്ങാനാണ് ബീച്ച് ക്ലീനിങ് റോബോട്ടുകളുടെ തീരുമാനം.

ALSO READ: നരസിംഹം ഇറങ്ങിയിട്ട് 24 വർഷങ്ങൾ; ആശിർവാദ് സിനിമാസിന്റെ വാർഷികം ആഘോഷിച്ച് താര കുടുംബങ്ങൾ

2030ഓടെ റെഡ് സീ ഗ്ലോബല്‍ 8,000 ഹോട്ടല്‍ യൂണിറ്റുകള്‍, 1,000ത്തിലധികം റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ലക്ഷ്വറി ബോട്ട്ജെട്ടികള്‍, ഗോള്‍ഫ് കോഴ്‌സുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 50 റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ലോകപ്രശസ്ത ഡെസ്റ്റിനേഷനുകളായ റെഡ് സീ, അമാല എന്നീ ടൂറിസംകേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത് റെഡ് സീ ഗ്ലോബല്‍ കമ്പനിയാണ്. ചെങ്കടലിലെ 22 ദ്വീപുകളിലും ആറ് പ്രധാന ഭൂപ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നതാണ് ഇവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News