ഇനി കാത്തിരിപ്പ് വേണ്ട, വിസ സ്റ്റാമ്പിംഗ് സംവിധാനം സൗദി നിര്‍ത്തുന്നു

വിസ സ്റ്റാമ്പിംഗില്‍ പുതിയ നിയമവുമായി സൗദി അറേബ്യ. ഇനി മുതല്‍ സൗദിയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡന്റ് വിസകള്‍ ഇനി പാസ്‌പോര്‍ട്ടില്‍ പതിക്കേണ്ടതില്ല എന്നാണ് തീരുമാനം. 2023 മെയ് ഒന്നു മുതലാണ് വിസ സ്റ്റാമ്പിംഗ് സംവിധാനം അവസാനിപ്പിച്ച് പുതിയ നിയമം പ്രാബല്യത്തിലാവുക. അതെ സമയം ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങളോ നിര്‍ദേശങ്ങളോ സൗദി വിദേശകാര്യ മന്ത്രാലയമോ കോണ്‍സുലേറ്റുകളോ അറിയിച്ചിട്ടില്ല.

പുതിയ നിയമം പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് എന്നാണ് വിലയിരുത്തലുകള്‍. വിസ അനുവദിച്ചു കിട്ടിയാലും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തു കിട്ടാന്‍ വേണ്ടി ഏറെ ദിവസങ്ങള്‍ കാത്തിരിക്കണം എന്നതാണ് നിലവിലെ അവസ്ഥ. ഓരു പാസ്പോര്‍ട്ടിന് ഏകദേശം 10,000 രൂപക്ക് മുകളില്‍ സ്റ്റാമ്പിംഗിന് ചെലവ് വരുന്നുണ്ട്.വിസ സ്റ്റാമ്പ് ചെയ്തുകിട്ടാതെ വിമാന ടിക്കറ്റ് എടുക്കാനോ മറ്റ് യാത്രാ ക്രമീകരണങ്ങള്‍ നടത്താനോ ഇതുവരെ വഴി സാധ്യമായിരുന്നില്ല എന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ടിക്കറ്റ് നേരത്തെ എടുക്കാതിരുന്നാല്‍ സീസണ്‍ അനുസരിച്ച് നിരക്ക് ഉയരാനും ചെലവ് ഇരട്ടിയാവുന്ന അവസ്ഥയും നിലനിന്നിരുന്നു. ഇതിന് ഇനി മാറ്റമുണ്ടാകും എന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

കുട്ടികള്‍ കൂടുതലുള്ള വലിയ കുടുംബത്തിന് ഭാരിച്ച തുക വിസ സ്റ്റാമ്പിംഗിന് മാത്രമായി ചെലവാകുവായിരുന്നു. സമയ നഷ്ടവും ടിക്കറ്റ് നിരക്കിനും പുറമെയായി ഇതായിരുന്നു നിലവിലെ അവസ്ഥ. മാത്രമല്ല സൗദിയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുമുണ്ടാകും എന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അടുത്ത മാസം മുതല്‍ ഇ വിസയില്‍ സൗദിയിലെത്താം. വിസ അനുവദിച്ചാല്‍ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് ദില്ലിയിലെ സൗദി എംബസിയിലേക്കോ മുംബൈയിലെ കോണ്‍സുലേറ്റിലേക്കോ അയച്ച് കാത്തിരിക്കേണ്ട. അനുവദിച്ച വിസയുടെ ബാര്‍കോഡ് കൃത്യമായി റീഡ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പ്രിന്റ് ചെയ്ത് എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ മതിയെന്ന് സൗദി അതോറിറ്റി ഓഫ് ജനറല്‍ ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News