പൗരത്വ നിയമത്തില്‍ ഭേദഗതിയുമായി സൗദി അറേബ്യ: അപേക്ഷിക്കാൻ അറിയേണ്ടതെല്ലാം

പൗരത്വ നിയമത്തില്‍ ഭേദഗതിയുമായി സൗദി അറേബ്യ. പ്രധാനമന്ത്രിയുടെ ഉത്തരവോടെ തെരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുക‍ൾ. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം.

സൗദി പൗരത്വ നിയമത്തിലെ എട്ടാം അനുഛേദത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഭേദഗതി സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തെ ഔദ്യോഗിക ഗസറ്റിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയും അധികൃതര്‍ പങ്കുവെച്ചിരുന്നു.

പുതിയ ഭേദഗതി പ്രകാരം ആഭ്യന്തരമന്ത്രി നിര്‍ദേശിക്കുന്ന വ്യക്തിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവോടെ പൗരത്വം അനുവദിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

ആര്‍ക്കൊക്കെ സൗദിയില്‍ പൗരത്വത്തിന് അപേക്ഷിക്കാം:

1. സൗദി സ്വദേശിനിയുടെ മക്കള്‍ക്ക് പിതാവ് വിദേശിയായിരുന്നാലും സൗദി പൗരത്വത്തിന് അപേക്ഷിക്കാം.

2. 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം.

3. അറബി ഭാഷ കൃത്യമായി കൈകാര്യം ചെയ്യാനുള്ള അറിവ്.

4. നല്ല സ്വഭാവം

5. പൗരത്വത്തിന് അപേക്ഷിക്കുന്നതിന് കുറഞ്ഞത് ആറു മാസം മുമ്പെങ്കിലും ജയിലില്‍ കഴിയുകയോ കേസില്‍ പ്രതിയാകുകയോ ചെയ്യരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News