സൗദിയില്‍ വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ തിരികെ വരാത്തതോടെ കടുത്ത നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും കുടിയേറിയ പാർത്ത ഇന്ത്യന്‍ കാക്കകളാണ് മടങ്ങാതെ പെറ്റുപെരുകുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.
ദിനംപ്രതി ഇന്ത്യൻ കാക്കകളുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ കാക്കകൾ അധികരിച്ചതോടെ തീരനഗര മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും കാക്കകള്‍ ചെറുപ്രാണികളെ മുഴുവന്‍ ഭക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം നെടുമ്പാശ്ശേരിയിൽ പിടികൂടി
അതേസമയം, കാക്കകളുടെ എണ്ണം വർധിച്ചതോടെ തീരത്തെ ചെറു ജീവികൾ അപ്രത്യക്ഷമാകുന്നത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമോ എന്ന ഭീതിയിലാണ് പരിസ്ഥിതി വകുപ്പ്, ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ ഇന്ത്യൻ കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് സൗദി വനം, പരിസ്ഥിതി വകുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here