ഇന്ത്യൻ കായിക രംഗത്തെ അഭിമാനമായ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിനെ വെല്ലുന്ന ടൂർണമെൻ്റ് ഒരുക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ ട്വൻ്റി 20 ടൂർണമെൻ്റ് നടത്താനാണ് സൗദി തയ്യാറെടുപ്പുകൾ നടത്തുന്നത്.ഇതിനായി അവർ ഐപിഎൽ ടീം ഉടമകളെ തന്നെ ബന്ധപ്പെട്ടതായാണ് വിവരം. ഫുട്ബോളിലും ഫോർമുല വണ്ണിലും അടക്കം വിവിധ കായിക മേഖലകളിൽ ഒരു കൈ നോക്കിയ സൗദിയുടെ അടുത്ത ലക്ഷ്യം ക്രിക്കറ്റാണ് എന്നാണ് റിപ്പോർട്ടുകൾ.
ദി എയ്ജിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി സൗദി ക്രിക്കറ്റ് ലീഗിനെപ്പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ലീഗിന് ഐസിസിയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. ക്രിക്കറ്റിൽ സൗദി അറേബ്യ താൽപര്യം പ്രകടിപ്പിച്ച വിവരം ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
നിലവിൽ വിദേശ ലീഗുകളിൽ കളിക്കുന്നതിന് ഇന്ത്യൻ കളിക്കാർക്ക് ബിസിസിഐയുടെ വിലക്കുണ്ട്. എന്നാൽ പുതിയ ടി 0 ലീഗ് സംബന്ധിച്ച സൗദി അറേബ്യ സർക്കാരിന്റെ നിർദേശം വന്നാൽ ബിസിസിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കാം എന്നാണ് സൂചനകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here