മെസിയെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുമായി സൗദി അറേബ്യന്‍ ക്ലബ് അല്‍ഹിലാല്‍

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുമായി സൗദി അറേബ്യന്‍ ക്ലബ് അല്‍ഹിലാല്‍ രംഗത്ത്. നിലവില്‍ പിഎസ്ജി താരമായ മെസിയുടെ കരാര്‍ 2023 ല്‍ അവസാനിക്കുന്ന പശ്ചാലത്തില്‍ അല്‍ നസറിന്റെ ചിര വൈരികളായ അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തെത്തിയത്.

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചേക്കേറിയതിന് പിന്നാലെ മറ്റൊരു സൗദി ക്ലബായ അല്‍ ഹിലാലുമായി ബന്ധപ്പെട്ട് ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ റൂമറുകള്‍ സജീവമായിരുന്നു. റൊണാള്‍ഡോക്ക് മുമ്പേ അല്‍ നസര്‍ ആദ്യം സൈന്‍ ചെയ്യാന്‍ ശ്രമിച്ചത് ലയോണല്‍ മെസിയെ ആയിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ സൈന്‍ ചെയ്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെത്തിയത് മുതല്‍ അല്‍ നസറിന്റെ ചിരവൈരികളായ അല്‍ഹിലാല്‍ മെസിക്കായി രംഗത്തുണ്ട്. നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായ ലയണല്‍ മെസിയുടെ കരാര്‍ 2023 ല്‍ അവസാനിക്കാന്‍ ഇരിക്കെയാണ് താരവുമായി ബന്ധപ്പെട്ട് പുതിയ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സജീവമാവുന്നത്.

പിഎസ്ജിയില്‍ എംബാപ്പെയടക്കമുള്ള മറ്റ് താരങ്ങളുമായ പടല പിണക്കങ്ങളും പിഎസ്ജിയിലെ രുക്ഷമായ സാമ്പത്തിക പ്രതിസദ്ധിയുമാണ് താരത്തെ സൗദിയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുവേഫയുടെ സാമ്പത്തിക അച്ചടക്കം പാലിക്കാത്തതിന്റെ പേരില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉള്‍പ്പെടെയുള്ള പിഎസ്ജിയുടെ കാര്യങ്ങള്‍ തുലാസില്‍ ആയതും താരത്തെ സൗദിയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെസിയെ സ്വന്തമാക്കാനായി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിന് സൗദി ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റൊണാള്‍ഡോയേയും നേര്‍ക്കുനേര്‍ കളിക്കുക വഴി രാജ്യത്ത് അടുത്ത ലോകക്കപ്പിന് മുമ്പായി ലോകനിലവാരത്തിലുള്ള പുതിയ ഫുട്‌ബോള്‍ പ്രൊജക്ട് നടപ്പിലാക്കുകയാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം. 1938 കോടി രൂപയുടെ വാര്‍ഷിക പ്രതിഫല കരാറാണ് ലയണല്‍ മെസിക്ക് അല്‍ ഹിലാല്‍ എഫ്‌സി വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലയണല്‍ മെസിയുടെ ഏജ് പിതാവ് സൗദി അറേബ്യയിലെ റിയാദില്‍ എത്തിയിരുന്നു. ലയണല്‍ മെസിയുമായുളള കരാര്‍ പുതുക്കാനുള്ള നിലനിര്‍ത്താനുള്ള ചര്‍ച്ച പിഎസ്ജി നിര്‍ത്തിയതായാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ ഏജന്റും പിതാവുമായ ജോര്‍ജ് മെസി സൗദിയിലെത്തിയത് ബിസിനസ് മീറ്റിങ്ങിനാണ് എന്ന് പറയുന്നുണ്ടെങ്കിലും അല്‍ ഹിലാലുമായി ചര്‍ച്ച നടത്താനാണ് സൗദിയിലെത്തിയെതെന്നാണ് വിവരം. ലയണല്‍ മെസിയെ തങ്ങളുടെ ജഴ്‌സിയിലെത്തിക്കാന്‍ അല്‍ ഹിലാലിനു സാധിച്ചാല്‍, സൗദി പ്രൊ ലീഗില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള സൂപ്പര്‍ താര പോരാട്ടം അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News