ദൗത്യം വിജയകരം; മടക്കയാത്ര ആരംഭിച്ച് സൗദി യാത്രാ സംഘം

ബഹിരാകാശ യാത്രയില്‍ ചരിത്രം രചിച്ച് സൗദി യാത്ര സംഘം ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. പ്രഥമ വനിത യാത്രിക റയാന ബര്‍ണവിയും അലി അല്‍ഖര്‍നിയുമടങ്ങുന്ന സംഘമാണ് ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചത്. റയാന ബര്‍ണവിയും അലി അല്‍ഖര്‍നിയും യാത്രക്ക് പിന്തുണ നല്‍കിയ സൗദി ഭരണാധികാരികള്‍ക്കും സൗദി സ്പൈസ് സെന്ററിനും നന്ദിയറിയിച്ചു.

ബഹിരാകാശത്ത് കഴിയവേ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി നടത്തി ആശയ വിനിമയമാണ് തനിക്ക് ഏറ്റവും കൂടുതല്‍ മനോഹരമായി അനുഭവപ്പെട്ടതെന്നും തങ്ങളുടെ യാത്ര വരും തലമുറയില്‍ ശാസ്ത്രീയ അവബോധവും സ്വാധീനവും വളര്‍ത്താന്‍ സഹായിക്കുമെന്നും ഇരുവരും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News