ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് തുടർന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ നിരോധനം ഏർപ്പെടുത്തി. സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി.
വൈറ്റ് സ്പോട്ട് സിൻഡ്രോം എന്ന വൈറസിന്റെ സാന്നിധ്യമാണ് ഇന്ത്യയിൽ നിന്ന് ഇര്കുമതി ചെയ്ത ചെമ്മീനുകളിൽ കണ്ടെത്തിയത്. സാമ്പിളുകൾ പരിശോധിച്ചപ്പോൾ വൈറസ് കണ്ടെത്തുകയായിരുന്നു. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ട സൗദി അധികൃതർ സുരക്ഷയിൽ മതിയായ ഉറപ്പ് തരുന്നത് വരെ നിരോധനം ഉണ്ടാകുമെന്നും അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here