ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപെട്ട് സൗദി

ഗാസയില്‍ ഇസ്രയേൽ സംഘർഷത്തിൽ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യവുമായി സൗദി അറേബ്യ. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗാസയിൽ മരണസംഖ്യ കൂടുകയാണ്. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. മാനുഷിക ദുരന്തം ഒഴിവാക്കാൻ മുൻഗണന നൽകണമെന്നാണ് സൗദിയുടെ ആവശ്യം.

ALSO READ:മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ; കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കേരളാപൊലീസ്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി സൗദി വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള വിഷയത്തില്‍ സൗദിയുടെ നിലപാട് അറിയിച്ചത്.യു എൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിലും സൗദി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള നിലപാട് വ്യക്തമാക്കി.

അതേസമയം ഗാസയ്ക്ക് മേലുള്ള ഇസ്രയേലിന്റെ ആക്രമണം നേരത്തെ സൗദി എതിർത്തിരുന്നു. ഗാസക്കെതിരെ വെള്ളം, വൈദ്യുതി, ഭക്ഷ്യസാധനങ്ങളിലടക്കം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അടിയന്തരമായി പിൻവലിക്കണമെന്നായിരുന്നു സൗദി അറേബ്യ നേരത്തെ ആവശ്യപ്പെട്ടത്.കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സംഘർഷം അവസാനിപ്പിക്കേണ്ടതിെൻറയും മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരേണ്ടതിൻറെയും ആവശ്യകത ചൂണ്ടികാണിച്ചു.

ALSO READ:പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇന്ത്യ, ലോകകപ്പ് മത്സരത്തിൽ മിന്നുന്ന വിജയം

നിരപരാധികൾക്ക് ജീവൻ നഷ്ടപെടുന്ന സൈനിക പ്രവർത്തനങ്ങൾ നിർത്താൻ അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ടെന്ന് കിരീടാവകാശി വ്യക്തമാക്കിയിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പലസ്തീൻ ജനതക്ക് നിയമാനുസൃതമായ അവകാശങ്ങൾ യാഥാർഥ്യമാക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കുന്നതിൽ സൗദി അറേബ്യയുടെ തയാറാണെന്ന് കിരീടാവകാശി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News