എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍

ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍. ഒരുവര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിലേക്ക് പോകാനുള്ള അനുമതി ഉള്‍പ്പെടെ വാര്‍ഷിക പ്രതിഫലമായി 200 ദശലക്ഷം യൂറോയാണ് അല്‍ ഹിലാലിന്റെ വാഗ്ദാനം.

ALSO READ: വിന്‍ഡീസ് 255 ന് പുറത്ത്, ഇന്ത്യക്ക് 183 റൺസ് ലീഡ്

പിഎസ്ജിയുമായി  2024 വരെയാണ് എംബാപ്പേയ്ക്ക് കരാര്‍ ഉള്ളത്. കരാര്‍ പുതുക്കാതെ ക്ലബില്‍ തുടരാന്‍ കഴിയില്ലെന്നാണ് പിഎസ്ജിയുടെ നിലപാടുമായി സഹകരിക്കാതെ നിൽക്കുകയായിരുന്നു എംബാപ്പേ. കരാര്‍ പുതുക്കില്ലെന്ന് വ്യക്തമാക്കിയതോടെ താരത്തെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പിഎസ്ജി ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് സൗദി ക്ലബ് എംബാപ്പേയ്ക്ക് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി ചാംപ്യന്‍സ് ലീഗ് കിരീടം നേടുകയാണ് എംബാപ്പേയുടെ ലക്ഷ്യം.

ALSO READ: ആഷസ് പരമ്പര കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ

പത്ത് വര്‍ഷത്തെ കരാറില്‍ 100 കോടി യൂറോയായിരുന്നു പിഎസ്ജി മുന്നോട്ടു വച്ച ഓഫർ. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ എംബാപ്പെയ്ക്ക് 34 വയസാവും. ചുരുക്കത്തില്‍ ആജീവനാന്ത കരാര്‍ എന്നുതന്നെ പറയാം. ഓഫര്‍ നിരസിച്ചതോടെ, താരത്തെ ഈ സീസണില്‍ തന്നെ ഒഴിവാക്കിയേക്കും. ഇതിനു മുന്നോടിയായാണ് താരത്തെ പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്നൊഴിവാക്കിയത്. എംബാപ്പെയ്ക്ക് ഫ്രീ ഏജന്റായി റയല്‍ മാഡ്രിഡിലേക്ക് പോവാനാണ് താല്‍പര്യം. ഈ നീക്കം പിഎസ്ജി തകര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ 2024 വരെ എംബാപ്പെയ്ക്ക് പിഎസ്ജിയില്‍ കളിക്കാം. ഒരു വര്‍ഷം തുടര്‍ന്നാല്‍ എംബാപ്പെയ്ക്ക് അടുത്ത സീസണില്‍ ഫ്രീ ഏജന്റായി തന്നെ മറ്റൊരു ക്ലബിലേക്ക് ഫ്രഞ്ച് താരത്തിന് പോകാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News