സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച് വിധി അറിയാന്‍ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് ഇന്നു പരിഗണിച്ചിരുന്നു. എന്നാല്‍ മോചന ഉത്തരവ് ഉണ്ടായില്ല. എന്നാല്‍ കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.റിയാദ് അല്‍ ഇസ്‌കാന്‍ ജയിലിലാണ് അബ്ദുല്‍ റഹീം കഴിയുന്നത്. 34 കോടി രൂപ ദിയാ ധനം സ്വീകരിച്ച് കുടുംബം മാപ്പു നല്‍കിയതോടെയാണ് വധശിക്ഷയില്‍ നിന്ന് ഒഴിവായത്. എന്നാല്‍, മോചനം സംബന്ധിച്ച് ഒക്‌ടോബര്‍ 21ന് റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ബഞ്ച് വിധി പുറപ്പെടുവിയ്ക്കും എന്ന് അറിയിക്കുകയായിരുന്നു.
ALSO READ: റഹീമിൻ്റെ മോചന ഉത്തരവ് ഇന്നുണ്ടായേക്കുമെന്ന പ്രതീക്ഷയിൽ കുടുംബം; സ്വീകരിക്കാൻ കാത്തിരുന്ന് നാടും
വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ മോചനം സംബന്ധിച്ച പബ്‌ളിക് പ്രോസിക്യൂഷന്‍ വാദങ്ങളും കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഇന്ന് വാദം കേള്‍ക്കാന്‍ സമയം അനുവദിച്ചത്.ഹൗസ് ഡ്രൈവറായി സൗദിയിലെത്തി ഒരു മാസത്തിനകമാണ് അബ്ദുല്‍ റഹീം കൊലക്കേസില്‍ പ്രതിയായി കസ്റ്റഡിയിലാകുന്നത്. മരിച്ച ബാലനും റഹീമും തമ്മില്‍ മുന്‍വൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലന്‍ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വര്‍ഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്‌ളിക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ ഹരജി. ഇതു പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
അതേസമയം മോചന ഉത്തരവ് ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെന്ന് അബ്ദുൾ റഹീമിന്റെ ഉമ്മ ഫാത്തിമ.മോചനം വൈകുന്നതിൽ സങ്കടമെന്ന് ഉമ്മ പറഞ്ഞു. ഉത്തരവ് വൈകുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് സഹോദരൻ നസീർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here