34.5 കിലോമീറ്റർ കഠിനമായ ഹൈക്കിങ്, പ്രചോദനമായി ദുബായ് കിരീടാവകാശി, വീഡിയോ

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. കാടുകളിലേക്കും നഗരങ്ങളിലേക്കും അങ്ങനെ മനസ്സ് കുളിർപ്പിക്കുന്ന പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവർ വളരെ കൂടുതലാണ്. ചിലരാകട്ടെ ഹൈക്കിങ് ഒരു പാഷനായി കണ്ട് മലകളും കാടുകളും കയറും. അത്തരത്തിലൊരു ഹൈക്കിങ് കഥയാണ് ഇപ്പോൾ പ്രചോദനമായിരിക്കുന്നത്.

ALSO READ: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു

ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് സാഹസിക യാത്രയിൽ പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുന്നത്. 34.5 കിലോമീറ്റർ കുന്നും മലയും കയറിയിറങ്ങുന്ന കിരീടാവകാശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

View this post on Instagram

A post shared by Fazza (@faz3)

ALSO READ: ഉമ്മൻ‌ചാണ്ടി വിടപറയുന്നു, ഹൃദയത്തിലേറ്റിയ പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടില്ലാതെ

അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന യൊസമിറ്റി ദേശീയോദ്യാനത്തിലായിരുന്നു കിരീടാവകാശിയുടെ ഹൈക്കിങ്. എട്ട് മണിക്കുളം നടന്നും കുന്നുകയറിയുമാണ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തന്റെ ലക്ഷ്യം പൂർത്തിയാക്കിയത്. ഈ ട്രെക്കിങ്ങിന്റെ വീഡിയോ റാഷിദ് അൽ മക്തും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. 2962 മീറ്റർ ഉയരമുള്ള കുന്നും 1417 മീറ്റർ താഴ്ചയുമാണ് നിശ്ചയദാർഢ്യത്തോടെ അദ്ദേഹം പിന്നിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News