ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദി കിരീടാവകാശി ശനിയാഴ്ച ഇന്ത്യയിലെത്തും, പ്രധാന ചര്‍ച്ചയില്‍ ഊര്‍ജം,സുരക്ഷ വിഷയങ്ങള്‍

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശനിയാഴ്ച ഇന്ത്യയിലേക്ക് യാത്രതിരിച്ചേക്കും. ഉച്ചകോടിക്കായി സെപ്റ്റംബര്‍ 9,10 തീയതികളിലൊന്നില്‍ കിരീടാവകാശി ഇന്ത്യയിലേക്ക് പുറപ്പെടുമെന്നും 11ന് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാത്രിയോടെയായിരിക്കും എംബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കീരീടാവകാശി ഇന്ത്യയില്‍ നിന്ന് മടങ്ങുക.

also read :സ്വര്‍ണ വിപണിയില്‍ ആശ്വാസം; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

എംബിഎസിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സൗദി രാഷ്ട്രീയകാര്യ-സാമ്പത്തികകാര്യ സഹമന്ത്രി സൗദ് അല്‍ സാത്തി കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയിരുന്നു. മുമ്പ് ഇന്ത്യയില്‍ അംബാസഡറായി സേവനമനുഷ്ടിച്ചിരുന്ന അല്‍ സാത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് സെക്രട്ടറി ഔസാഫ് സയീദുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

also read :സ്വര്‍ണ വിപണിയില്‍ ആശ്വാസം; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

2019 ഫെബ്രുവരിയിലാണ് സൗദി കിരീടാവകാശി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. കഴിഞ്ഞ ജൂണില്‍ കിരീടാവകാശിയും ഇന്ത്യന്‍ പ്രധാനമന്ത്രിയും ഫോണില്‍ സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇത്തവണത്തെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഊര്‍ജം,സുരക്ഷ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയായേക്കുമെന്നാണ് കരുതപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News