സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂല്യവർധിത നികുതി ഇനത്തിൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവു കാലാവധി വീണ്ടും ദീർഘിപ്പിച്ചു. കാലാവധി ഏഴ് മാസത്തേക്ക് കൂടി നീട്ടി ഡിസംബര്‍ 31 വരെയാക്കി പുതുക്കിയിട്ടുണ്ട്. സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച കാലാവധിയാണ് നീട്ടിയത്. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Also read: ‘ഇന്ത്യ’ ശനിയാഴ്ച മണിപ്പൂരില്‍, 16 പാര്‍ട്ടികളില്‍ നിന്ന് 21 പേര്‍ സന്ദര്‍ശിക്കും
2021 ജൂണിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനും സ്ഥാപനങ്ങൾക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്വകാര്യ സ്ഥാപനങ്ങൾ ഇളവ് പ്രഖ്യാപിച്ചിരുന്നത്.വാറ്റ് രജിസ്ട്രേഷന്‍ വൈകല്‍, നികുതി പണമടക്കാന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, വാറ്റ റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇൻവോയിസിങ്ങുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനം എന്നിവക്ക് ചുമത്തിയ പിഴകൾ എന്നിവ ഒഴിവാക്കുവാനാണ് ഇതിന്റെ ലക്ഷ്യം.
അതേസമയം നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ഈ ആനുകൂല്യത്തില്‍ ഉൾപ്പെടില്ല. ഇളവ് കാലം ദീർഘിപ്പിച്ചെങ്കിലും പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here