സൗദിയിൽ ഗതാഗത നിയമലംഘന പിഴയ്ക്കുള്ള ഇളവ് നീട്ടി; കാലാവധി നീട്ടിയത് ആറുമാസത്തേക്ക്

saudi-traffic

സൗദി അറേബ്യയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 18 വരെയുള്ള പിഴകള്‍ക്ക് 50 ശതമാനവും അതിന് ശേഷമുള്ളവയ്ക്ക് 25 ശതമാനവുമാണ് ഇളവ് ലഭിക്കുക. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് ആശ്വാസപ്രഖ്യാപനം വന്നത്.

Also Read: റിയാദിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

2025 ഏപ്രില്‍ 18 വരെ പിഴയിളവ് കാലവധി ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സൗദി പൗരന്മാര്‍, വിദേശ താമസക്കാര്‍, സന്ദര്‍ശകര്‍, ഇതര ഗള്‍ഫ്, അറബ് രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കാണ് ഇളവ്.

പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിലും റോഡില്‍ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസം, ഓവര്‍ടേക്ക്, അമിത വേഗത തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്കും ചുമത്തിയ പിഴകളില്‍ ഇളവ് അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News