ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദിയിൽ ആരോഗ്യ മേഖല. വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ ആരോഗ്യ മേഖല പുറത്തിറക്കി. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിെൻറയും സാമൂഹിക മര്യാദകൾ പാലിക്കുന്നതിെൻറയും ഭാഗമായാണ് ഈ പരിഷ്കരണം.
ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യമായും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ധരിക്കണമെന്ന പുതിയ നിർദേശത്തെ തുടർന്നാണ് പുതിയ ഡ്രസ്സ്കോഡ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.
പുരുഷന്മാർ പൈജാമയും ഷോർട്‌സും ധരിക്കാൻ പാടില്ല എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ അശ്ലീല ചിത്രങ്ങളോ പദപ്രയോഗങ്ങളോ പതിപ്പിച്ച വസ്ത്രങ്ങൾ ഒഴിവാക്കണം, കൂടാതെ വിചിത്രമായ ഹെയർസ്റ്റൈൽ ഒരുക്കുന്നതിനും പുരുഷന്മാർക്കും വിലക്കുണ്ട് .
ALSO READ: മനുഷ്യക്കോട്ടയായി മാറാൻ പോകുന്ന മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ; മന്ത്രി പി രാജീവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here