ഗാസയ്ക്ക് ആശ്വാസം; സഹായവുമായി വീണ്ടും സൗദി

ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമായി സൗദി അറേബ്യയുടെ മൂന്നാമത്തെ വിമാനവും ഈജിപ്തിലെത്തി. 105 ടൺ അടിയന്തര സഹായ വസ്തുക്കളാണ് സൗദി ഇതുവരെ ഗാസയിലേക്കയച്ചത്. പലസ്തീൻ ജനതയ്ക്കായുള്ള സൗദിയുടെ ജനകീയ കാമ്പയിന്റെ ഭാഗമായാണിത്.

ALSO READ: ദീപാവലി ആഘോഷത്തിനിടെ സൈനികന്റെ കുടുംബത്തെ ആക്രമിച്ച് ബിജെപി നേതാക്കൾ

35 ടൺ വീതമുള്ള ദുരിതാശ്വാസ സാമഗ്രികളാണ് ഓരോ വിമാനത്തിലും ഗാസയിലേക്കെത്തുന്നത്. ആദ്യ വിമാനം വ്യാഴാഴ്ച റിയാദിൽ നിന്ന് പുറപ്പെട്ടു. വെള്ളിയാഴ്ച രണ്ടാമത്തെ വിമാനവും ഇന്ന് മൂന്നാമത്തെ വിമാനവും ഈജിപ്ത്തിലിറങ്ങി. അതോടെ ഇതുവരെ 105 ടൺ ദുരിതാശ്വാസ സാധനങ്ങൾ ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ഇവ ഗാസയിലേക്കെത്തിക്കും. മരുന്ന്, ഭക്ഷണം, താത്ക്കാലിക പാർപ്പിട കേന്ദ്രങ്ങൾ തുടങ്ങിയ അടിയന്തിര സാധനങ്ങളാണ് സൗദി ഗാസയിലേക്കയക്കുന്നത്. വരും ദിവസങ്ങളിൽ എയർ ബ്രിഡ്ജ് സംവിധാനത്തിലൂടെ ഗാസയിലേക്കുള്ള കൂടുതൽ സഹായവസ്തുക്കളുമായി സൗദിയുടെ വിമാനങ്ങൾ ഈജിപ്തിലെത്തും.

ALSO READ: രാജ്ഭവൻ ചെലവുകൾ കൂട്ടാൻ ഗവർണർ; 36 ശതമാനം വരെ വർധനവ് വേണമെന്ന് ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News