ഓൺലൈൻ ഷോപ്പിംഗ് മേഖലയിലടക്കം വർധനവ്; സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് സൗദി അറേബ്യ

സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് സൗദി അറേബ്യ. കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ സൗദിയിലെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ തോത് 99 ശതമാനമായി ഉയർന്നതായി വ്യക്തമാക്കി. ഇന്റർനെറ്റ് ഉപയോഗത്തിന്റെ വർധനവ് രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് മേഖലയിലും വളർച്ചക്കിടയാക്കി. കഴിഞ്ഞ വർഷം ഓൺലൈൻ ഷോപ്പിംഗ് 63 ശതമാനത്തിലേക്ക് ഉയർന്നതായിട്ടാണ് കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.2023ലെ കണക്കുകളാണ് കമ്മീഷൻ പുറത്തുവിട്ടത്.

ALSO READ: മുദ്ര ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഏജൻ്റ് ചമഞ്ഞ് പണം തട്ടിയെടുത്തു, തിരികെ ചോദിച്ചപ്പോൾ മർദനം

ശരാശരി ദിവസവും 7 മണിക്കൂറിലേറെ പകുതിയിലധികം പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. രാത്രി ഒൻപതിനും 11 നും ഇടയിലുള്ള സമയമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ ഏറ്റവും തിരക്കേറിയ സമയം. അവധി ദിനമായ വെള്ളിയാഴ്ച ഇന്റർനെറ്റ് ഉപഭോക്താക്കളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. പ്രതിശീർഷ മൊബൈൽ ഇന്റർനെറ്റ് ഉപഭോഗ നിരക്ക് മാസം 44 ജീബിയിലെത്തി.

ഓൺലൈൻ വഴിയുള്ള പർച്ചേസുകളുടെ നിരക്കിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഓൺലൈൻ ഷോപ്പിംഗിലും വർധനവുണ്ടായി. 63.7ശതമാനമായി ഓൺലൈൻ ഷോപ്പിങ് വർധിച്ചു.

ALSO READ: ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News