ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗദിയും ഇറാനും ; നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കും

ഇറാനും സൗദിയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കും. സൗദിയില്‍ പുതുതായി നിയമിതനായ ഇറാന്‍ അംബാസഡറാണ് സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ALSO READ :രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

സൗദി ചേംബേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ഹസന്‍ ബിന്‍ മുജാബ് അല്‍-ഹുവൈസിയുമായി സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി റേസ എനായതിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്. രാജ്യങ്ങള്‍ക്കിടയില്‍ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനും പ്രതിനിധി സംഘങ്ങളെ കൈമാറാനും ചര്‍ച്ചയില്‍ തീരുമാനമായി

ALSO READ ;ദില്ലിയിൽ അതിശൈത്യം തുടരുന്നു; ട്രെയിൻ വിമാന സർവീസുകൾ വൈകുന്നു

ഇറാനും സൗദിക്കുമിടയില്‍ നിലവില്‍ നേരിട്ടുള്ള വ്യാപാര ബന്ധമില്ലെങ്കിലും വലിയ വിദേശ വ്യാപാരമാണ് ര്ണ്ടു രാജ്യങ്ങളും തമ്മില്‍ നടക്കുന്നത്. 2022-ല്‍ സൗദിയുടെ വിദേശ വ്യാപാരം 601.1 ബില്ല്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ഇറാന്റേത് 132.6 ബില്ല്യണുമാണ്. സാമ്പത്തിക സഹകരണം പുതിയ തലത്തിലേക്ക് നയിക്കാനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള കരാറുകള്‍ സജീവമാക്കാനുമാണ് കൂടിക്കാഴ്ചയില്‍ ധാരണയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News