വയനാട് ഉരുൾപൊട്ടൽ; സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി രാജാവ് സൽമാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്.

Also read:വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും; ക്യാമ്പുകളുള്ള സ്‌കൂളുകൾക്ക് അവധി തുടരും

വയനാട് ദുരന്തത്തിൽ നിരവധി ആളുകൾ മരിച്ചതായും പലർക്കും പരിക്കേറ്റതായും അനവധി ആളുകളെ കാണാതായതായും സംബന്ധിച്ചുള്ള വാർത്തകൾ അറിഞ്ഞതായും ഇരുവരും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദുരന്തത്തിൽ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. കാണാതായവർ സുരക്ഷിതരായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങി വരട്ടെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും പങ്കുവെക്കുന്നതായും’ അനുശോചന കുറിപ്പിൽ ഇരുവരും രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News