സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പൽ നീറ്റിലിറക്കി.പ്രതിരോധ കപ്പലായ‘ജലാലത്ത് അൽമലിക് ജാസാൻ’ നീറ്റിലിറക്കി. തദ്ദേശീയമായി പ്രതിരോധ കപ്പലുകൾ വികസിപ്പിക്കുന്നതിനുള്ള ‘സറാവത്’ പദ്ധതിയുടെ കീഴിൽ നിർമിക്കുന്ന നാലാമത്തെ കപ്പലാണ് ഇത്.ജിദ്ദ ഗവർണറേറ്റിലെ വെസ്റ്റേൺ ഫ്ലീറ്റിലെ കിങ് ഫൈസൽ നേവൽ ബേസിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഉദ്ഘാടനം നിർവഹിച്ചു.
ALSO READ:ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്
ഡോക്ക്യാർഡിലും കടലിലുമായി പരിശോധന നടത്തിയ ശേഷമാണ് ഔദ്യോഗിക നീറ്റിലിറക്കൽ. ഈ കപ്പലിൻറ പ്രതിരോധ ശേഷി പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങൾ കൊണ്ട് സജ്ജീകരിച്ചതാണ്. പ്രതിരോധ സാമഗ്രി നിർമാണ വ്യവസായം സ്വദേശിവത്ക്കരിക്കാനുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് കപ്പൽ പുറത്തിറക്കിയത്.
കപ്പലിൻറ വിവിധ സംവിധാനങ്ങളുടെ കാര്യക്ഷമത കരയിലും വെള്ളത്തിലും വെച്ച് അതിസൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി.വായു,ഭൗമോപരിതല ലക്ഷ്യങ്ങളിലേക്ക് ലൈവ് ഷൂട്ടിങ് നടത്താനുള്ള സംവിധാനവും പരിശോധിച്ചതിലുൾപ്പെടും. ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക സംവിധാനത്തിൽ വികസിപ്പിക്കുന്നവയാണ് കപ്പലുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here