സൗദിയിൽ വിവാഹം ചെയ്യണമെങ്കിൽ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കണം

സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ മെഡിക്കല്‍ പരിശോധനയില്‍ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. സൗദിയിലെ മുന്‍ ഭരണാധികാരിയായിരുന്ന ഫഹദ് രാജാവിന്റെ മകള്‍ അമീറ ജൗഹറ രാജകുമാരി ഉള്‍പ്പെടെയുള്ള ഒരുസംഘം കൗണ്‍സില്‍ മെമ്പര്‍മാരാണ് ഇതു സംബന്ധിച്ച ആവശ്യം ശൂറാ കൗണ്‍സിലില്‍ ഉന്നയിച്ചത്.

also read: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിന്റെ ഇരട്ടതാപ്പ് പുറത്ത്; ജോണ്‍ ബ്രിട്ടാസ് എംപിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തം

മയക്കുമരുന്നിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനു പിന്തുണയേകുന്നതാണ് ഈ പുതിയ വ്യവസ്ഥ. മയക്കുമരുന്ന് ഉപയോഗം വിവാഹമോചനത്തിന്റെയും നിരവധി സാമൂഹ്യപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ഉദാഹരിച്ചു. ഈമാന്‍ ജിബ്‌രീന്‍, അബ്ദുറഹ്‌മാന്‍ അല്‍ റാജ്ഹി, മുഹമ്മദ് അല്‍ മസ്‌യദ്, ഡോ. ഹാദി അല്‍ യാമി തുടങ്ങിയവരും പ്രമേയത്തെ പിന്തുണച്ച് ശൂറ കൗണ്‍സിലില്‍ സംസാരിച്ചു. 150 അംഗങ്ങളുള്ള ശൂറ കൗണ്‍സിലില്‍ തയ്യാറാക്കുന്ന നിയമങ്ങള്‍ സൗദി രാജാവിന്റെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെയാണ് ഇത് പ്രാബല്യത്തിലാവുക.വിവാഹ പൂര്‍വ പരിശോധന സംബന്ധിച്ച നിയമാവലിയിലെ 32-ാമത് ഖണ്ഢികയില്‍ മാറ്റംവരുത്തി വധൂവരന്മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെല്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

also read: ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയും പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News