അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വീസ നൽകുന്ന സംവിധാനമൊരുക്കി സൗദി

അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വീസ നൽകുന്ന സംവിധാനമൊരുക്കി സൗദി. വിദേശകാര്യമന്ത്രാലയം പുതുതായി ആരംഭിച്ച സൗദി വീസ എന്ന പേരിലുള്ള എകീകൃത ദേശീയ ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെയാണ് വീസ ലഭിക്കുന്നത്. മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ വികസന പദ്ധതിയുടെ ഭാഗമായാണിത്. സൗദി അറേബ്യയിൽ നിന്ന് വിതരണം ചെയ്യുന്ന എല്ലാത്തരം വീസകളും ഇനി മുതൽ ഈ വെബ് പോർട്ടൽ വഴി ലഭിക്കും.

ചൊവ്വാഴ്ച നടന്ന ഡിജിറ്റൽ ഗവൺമെൻറ് ഫോറം 2023’ലാണ് ഇതിന് തുടക്കം കുറിച്ചത്. 30 -ൽ അധികം വിവിധ മന്ത്രാലയങ്ങൾ,അധികാരികൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവയെ പുതിയ പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

ഹജ്ജ്, ഉംറ, ടൂറിസം, ബിസിനസ് സന്ദർശന വീസകൾക്കും തൊഴിൽ വീസകൾക്കും അടക്കമുള്ള എല്ലാത്തരം വീസകൾക്കും വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുവാൻ ഈ പോർട്ടൽ സഹായിക്കും.

ALSO READ: ‘ഇതാണ് സ്നേഹം സൗഹൃദം’ മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി; ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രമെന്ന് ആരാധകർ
സൗദി വീസ പോർട്ടൽ എല്ലാ സർക്കാർ വകുപ്പുകൾക്കും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു ദേശീയ പങ്കാളിത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണെന്ന് എക്‌സിക്യൂട്ടിവ് അഫയേഴ്‌സ് അസിസ്റ്റൻറ് വിദേശകാര്യ മന്ത്രി അബ്ദുൽ ഹാദി അൽമൻസൂരി ‘ഡിജിറ്റൽ ഗവൺമെന്‍റ് ഫോറ’ത്തിൽ പറഞ്ഞു. മുൻപ് വീസ അനുവദിക്കുന്നതിനായി അപേക്ഷ സ്വീകരിച്ച് 45 ൽഏറെ ദിവസങ്ങൾ വേണമായിരുന്നു. ഇപ്പോൾ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഫലമായി സ്ഥിതിഗതികൾ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വീസ ഇന്ന് വിതരണം ചെയ്യാൻ കഴിയും.

ഏതൊക്കെ വീസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്നതിനും, ആവശ്യമായ ഗൈഡൻസ് നൽകുന്നതിനുമുള്ള സ്‌മാർട്ട് സെർച്ച് എൻജിൻ പോർട്ടലിനുണ്ട്. ഭാവിയിൽ വീണ്ടും വീസ അപേക്ഷകൾ ലളിതമായി സമർപ്പിക്കാൻ കഴിയുന്ന വ്യക്തിഗത പ്രൊഫൈൽ രൂപീകരിക്കാനും ഇതിൽ ക്രമീകരണമുണ്ട്. പുതിയ പോർട്ടൽ സംവിധാനം ഉപയോഗിക്കുന്നതിനായി സന്ദർശിക്കുക ksavisa.sa

ALSO READ: ഹൈബ്രിഡാകാൻ കിയ; ഡീസൽ എഞ്ചിനുകളെ ഉടനടി പിൻവലിക്കിയില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News