ലിബിയയ്ക്ക് സഹായവുമായി സൗദി

ലിബിയയിലേക്ക് സഹായമെത്തിച്ച് സൗദി. അടിയന്തിര സഹായങ്ങളുമായി സൗദിയിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനം ലിബയയിൽ എത്തി. സൗദി രാജാവിൻറെയും കിരീടാവകാശിയുടെയും നിർദേശത്തെത്തുടർന്നാണ് സഹായമെത്തിച്ചു നൽകുന്നത്. ലിബിയൻ റെഡ് ക്രസന്റുമായി ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ALSO READ: സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ സുരക്ഷിതം; മന്ത്രി പി എ മുഹമ്മദ് റിയാസ്

90 ടൺ ഭക്ഷണ സാധനങ്ങൾ, മെഡിക്കൽ സഹായം, താൽക്കാലിക പാർപ്പിട സംവിധാനങ്ങൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. വിദഗ്ധ പരിശീലനം ലഭിച്ച പ്രത്യേക സംഘവും ലിബിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രളയത്തെത്തുടർന്ന് നിരവധി പേരാണ് മരിച്ചത്. 11,300 മരണം സംഭവിച്ചുവെന്നും പതിനായിരത്തിലധികം പേരെ കാണാതായെന്നുമാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ സൗദിയിൽ നിന്നും സഹായങ്ങളുമായി കൂടുതൽ വിമാനങ്ങൾ ലിബിയയിലേക്കെത്തും.

ALSO READ: നൂറ് പെൺകുട്ടികളെ സൂപ്പറാക്കാൻ ജില്ലാ ഭരണകൂടം; കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News