ചരിത്രം തിരുത്തി സൗദി, രാജ്യത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം

ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദിൽ മദ്യശാല തുറക്കാൻ സൗദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈൽ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മദ്യം വേണ്ട ഉപഭോക്താക്കൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് എടുക്കുകയും ചെയ്താൽ മതി. പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നും അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ: പാനിപൂരി വിറ്റ് 22 കാരി സ്വന്തമാക്കിയത് ഥാര്‍; അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര, വീഡിയോ കാണാം

ഇസ്ലാമിക തത്വങ്ങൾ പാലിക്കുന്നത്കൊണ്ട് തന്നെ മദ്യപാനം നിഷിദ്ധമായതിനാൽ സൗദിയിൽ സമ്പൂർണ മദ്യനിരോധന നയമാണ് ചരിത്രാതീത കാലം മുതൽക്കേ സ്വീകരിക്കുത്. എന്നാൽ, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിൽ എടുത്ത ചരിത്ര തീരുമാനം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: മലൈക്കോട്ടൈ വാലിബൻ തിയേറ്റർ കുലുക്കിയോ? ആദ്യപകുതിയിലെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്

അതേസമയം, എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക എന്നും റിപ്പോർട്ടിൽ ഉണ്ട്. അമുസ്‌ലിംകൾക്ക് മാത്രമായിരിക്കും മദ്യം നൽകുകയെന്നും, അമുസ്‌ലിം പ്രവാസികൾക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്നത് വ്യക്തമല്ലെന്നും റിപ്പോട്ടിൽ കൂട്ടിച്ചേർക്കുന്നു. എന്നാൽ തീരുമാനത്തിൽ സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News