പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; സൗദിയിലെ സ്കൂളുകൾ 20ന് തുറക്കും

വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ സ്‌കൂളുകള്‍. നീണ്ട രണ്ട് മാസത്തെ അവധിക്ക് ശേഷം സ്‌കൂളുകള്‍ ഈ മാസം ഇരുപതിന് തുറക്കും. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി അധ്യാപകരും അധ്യാപകേതര ജീവനക്കാരും നാളെ മുതല്‍ സ്‌കൂളുകളില്‍ ഹാജരകാന്‍ സൗദി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

also read :മാരക മയക്കുമരുന്നുമായി ലഹരി ശൃംഖലയിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍

ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദേശ സ്‌കൂളുകളും ആഗസ്ത് മൂന്നാം വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കും. കെ.ജി തലം മുതല്‍ ഹയര്‍സെകന്ററി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

സെമസ്റ്ററുകളായി തിരിച്ചുള്ള പഠന രീതിയാണ് സൗദി സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്നത്. ആദ്യ സെമസ്റ്റര്‍ ആഗസ്ത് ഇരുപത് മുതല്‍ നവംബര്‍ പതിനഞ്ച് വരെ തുടരും.

also read :വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവുമായി സൗദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News