റിയാദ്: സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം. ഒന്നിനെതിരെ നാല് ഗോളിന് അൽ നസറിനെ തോൽപ്പിച്ചാണ് അൽ ഹിലാൽ ചാംപ്യനായത്. ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോയുടെ സാന്നിധ്യം ഉണ്ടായിട്ടും അൽ നസറിന് വിജയം നേടാനായില്ല. ആദ്യം ലീഡെടുത്തശേഷമാണ് അൽ നാസർ നാല് ഗോൾ വഴങ്ങി തോൽവി ഏറ്റുവാങ്ങിയത്.
ക്രിസ്റ്റ്യാനോ റൊണൾഡോയുടെ കരുത്തിൽ ഇറങ്ങിയ സൗദി ക്ലബ്ബായ അൽ നസറിനെതിരെ അനായാസ വിജയമാണ് അൽ ഹിലാൽ നേടിയത്. ആദ്യ പകുതിയിൽ ഉണർന്നു കളിച്ച അൽ നസർ പിന്നീട്, മത്സരം പാടെ മറന്നു. നാൽപ്പത്തിനാലാം മിനിറ്റിൽ ക്രിസ്ത്യാനോ റൊണാൾഡോവാണ് ആദ്യം ഗോൾ വല കുലുക്കി ലീഡ് എടുത്തത്. പിന്നീട് ആക്രമിച്ച് കളിക്കുന്ന അൽ ഹിലാലിനെയാണ് കാണാനായത്.
Also Read- എംബാപ്പെയുടെ റയൽ, യമാലിന്‍റെ ബാഴ്സ; സ്പാനിഷ് ലീഗിൽ എന്തൊക്കെ പ്രതീക്ഷിക്കാം
അൽ ഹിലാലിന്‍റെ ഇരമ്പിക്കയറ്റം അൽ നാസറിന്‍റെ താളംതെറ്റിച്ചു. 55 -ാം മിനിറ്റിൽ സെർബിയൻ മിഡ്ഫീൽഡർ മിലിൻങ്കോവിച് സാവിചിലൂടെ അൽ ഹിലാൽ സമനില കണ്ടെത്തി മത്സരത്തിൽ കളം പിടിച്ചു. പിന്നീട് 63 -ാം മിനിറ്റിലും, 69-ാം മിനിട്ടിലും മിട്രോവിച്ച് ഗോളടിച്ചു. മാൽകോം കൂടെ ഗോൾ അടിച്ച് അൽ ഹിലാലിന്‍റെ പട്ടിക തികച്ച് കിരീടം ഉറപ്പിക്കുകയായിരുന്നു. അൽ നസറിൻ്റെ മങ്ങിയ പ്രകടനം റൊണാൾഡോ ആരാധകർക്കിടയിൽ നിരാശ ഉണ്ടാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here