സൗദിയില്‍ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ്. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ വനിതകൾക്കിടയില്‍ തൊഴിലില്ലായ്മ വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ റ കണക്കുകള്‍ പ്രകാരം വനിതകളുടെ തൊഴിലില്ലായമ നിരക്ക് 15.4 ശതമാനത്തിലെത്തി.
also read:ഇന്ത്യ വെസ്റ്റിന്‍ഡീസ് അഞ്ചാം ട്വന്‍റി20: ടോസ് ഇന്ത്യക്ക്
ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കാര്യമായ വർധനവാണ് നിരക്ക് കുറയാന്‍ ഇടയാക്കിയത്. പുരുഷ വനിതാ അനുപാതത്തില്‍ വനിതാ പ്രാതിനിധ്യം 36 ശതമാനമായി ഉയർന്നു. ഈ വർഷം അവസാനിക്കുമ്പോള്‍ മൊത്തം വനിതാ ജീവനക്കാരുടെ എണ്ണം 14,70,000 ആയി ഉയർന്നു.
അതേസമയം വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സൗദി വിമന്‍സ് റിപ്പോര്‍ട്ട് 2022ലാണ് വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്ന വിവരമുള്ളത്. ഇതനുസരിച്ച് 2022ല്‍ 350,000 സ്ത്രീകളാണ് സൗദിയില്‍ വിവാഹമോചനം നേടിയത് എന്നാണ് വ്യക്തമാകുന്നത്.
also read: ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി പേരുകൾ നൽകി; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ
നിരവധി സര്‍വേകള്‍, രജിസ്ട്രി ഡാറ്റ, 2022ലെ സെന്‍സസ് ഫലങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം, ആരോഗ്യം, കായികം, ടെക്‌നോളജി എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here