വിശ്വസനീയമായ ഉള്ളടക്കം; മാധ്യമ രംഗത്ത് ഏകീകൃത സംവിധാനവുമായി സൗദി

മാധ്യമ രംഗത്ത് മാറ്റവുമായി സൗദി. അച്ചടി, ദൃശ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമ രംഗത്ത് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനായി സൗദി തയ്യാറെടുക്കുകയാണ്. ഇത് സംബന്ധിച്ച വ്യവസ്ഥകൾക്ക് സൗദി മന്ത്രിസഭായോഗം അടുത്തിടെ അംഗീകാരം നൽകിയിരുന്നു. മാധ്യമ രംഗത്ത് സുതാര്യവും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കാനാണ് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതെന്ന് ഇതിനായി രൂപവത്കരിച്ച സ്ഥാപനമായ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ അറിയിച്ചു.

ALSO READ:പത്തനംതിട്ട കലഞ്ഞൂർ പാക്കണ്ടത്ത് പുലി കെണിയിലായി

നേരത്തെയുണ്ടായിരുന്ന ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷ്വൽ മീഡിയ എന്ന സ്ഥാപനമാണ് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ ആക്കി മാറ്റിയത്. ‘വിഷൻ 2030’ പ്രവർത്തന പദ്ധതിയുടെ ഭാഗമാണ് എല്ലാ വിഭാഗം മാധ്യമങ്ങളെയും ഒരു കുടക്കീഴിലാക്കുന്നത്. മാധ്യമ മേഖലയെ സംഘടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഉത്തരവാദ സ്ഥാപനങ്ങളായി മാറ്റുന്നതിനുമാണ് ഈ തീരുമാനം.

പുതിയ വ്യവസ്ഥകൾ അനുസരിച്ച് അതോറിറ്റിയുടെ റോളുകളും ചുമതലകളും വിപുലീകരിച്ചിട്ടുണ്ട്. ഇതോടെ എല്ലാത്തരം മാധ്യമങ്ങൾക്കുമേൽ ഉത്തരവാദിത്തമുള്ള ആധികാരിക മേൽനോട്ടം ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷന് ആയിരിക്കും . മാധ്യമങ്ങൾക്ക് മേൽ അതോറിറ്റിയുടെ നിരന്തര നിരീഷണവും നിയന്ത്രണവുമുണ്ടാവും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഡിജിറ്റൽ മീഡിയ ഉള്ളടക്കങ്ങളുടെയും ഉത്തരവാദിത്തം അതോറിറ്റിക്കായിരിക്കും.

ALSO READ:മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; കെ ജി എം ഒ എ

മാധ്യമ പ്രതിഭകൾക്ക് ശ്രദ്ധ നൽകുക, പരിശീലനത്തിലൂടെയും വികസന പരിപാടികളിലൂടെയും സൗദി യുവാക്കളുടെ പങ്ക് വർധിപ്പിക്കുക, നടപടിക്രമങ്ങൾ എളുപ്പമാക്കുക,അടിസ്ഥാന സൗകര്യങ്ങൾ നൽകുകയും എന്നെ കാര്യങ്ങൾ ചെയ്തുകൊണ്ട് മാധ്യമ മേഖലയിലെ നിക്ഷേപകർക്ക് ആകർഷകമായ അന്തരീക്ഷം ഉണ്ടാക്കുക എന്നതും അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News