110-ാം വയസ്സിൽ സ്‌കൂളിൽ ചേർന്ന് പഠിക്കാൻ സൗദി വനിത. സൗദിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഉംവ ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് നൗദ അൽ ഖഹ്താനിയെന്ന സൗദി വനിത പഠിക്കുന്നത്. ‘നിരക്ഷരത നിർമാർജനം ‘എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് വയോധികയുടെ പഠനം നടക്കുന്നത്.
also read: വ്ളോദിമിർ സെലെൻസ്കിയെ വധിക്കാൻ ഗൂഢാലോചന; റഷ്യൻ ചാര യുവതി അറസ്റ്റിൽ
ഈ കേന്ദ്രത്തിൽ മുടങ്ങാതെ സ്കൂളിലേക്ക് ചേർന്ന ശേഷം മറ്റ് അൻപതിലധികം പേർക്കൊപ്പം എല്ലാ ദിവസവും മുടങ്ങാതെ നാല് മക്കളുടെ അമ്മ കൂടിയായ സൗദി വൃദ്ധ വനിത സ്‌കൂളിൽ എത്തുന്നുണ്ട്. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റി മറിച്ചതായി നൗദ പറഞ്ഞു.
also read: വനിതാ ലോകകപ്പില്‍ നൈജീരിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്
എൺപതും അൻപതും വയസുള്ള മക്കൾ ഉൾ പ്പെടെ 4 മക്കളും മാതാവിന്റെ പഠനത്തിന് പിന്തുണ നൽകുന്നുണ്ട് .വളരെ വൈകിപ്പോയെന്നത് ശരി തന്നെ, എന്നാൽ ദൈവഹിതം ഇതിപ്പോൾ ചെയ്യാനായിരിക്കും എന്ന് വിശ്വസിക്കുന്നു, താൻ എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്‌കൂളിലേയ്ക്ക് കൊണ്ടുപോകുകയും ക്ലാസുകൾ കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നു, ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതിൽ ഞങ്ങൾ സന്തോഷവും അഭിമാനവും ഉണ്ട് , 110 വയസ്സിനു മുകളിൽ പ്രായമുള്ള ഞങ്ങളുടെ ഉമ്മയ്ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് അറിയാം. എന്നാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത് എന്നൊക്കെയാണ് മഥാവിന്റെ പഠനത്തെ കുറിച്ചുള്ള മക്കളുടെ അഭിപ്രായം.കൂടാതെ നിരക്ഷരത തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് രാജ്യത്തിന്റെ നേതാക്കളോട് ഉള്ള നന്ദിയും സോഷ്യൽ മീഡിയയിലൂടെ ഇവർ രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here