ചരിത്രം കുറിക്കാൻ സൗദി അറേബ്യൻ വനിതയായ റയ്യാന ബർനാവി. രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി എന്ന ബഹുമതിയാണ് റയ്യാന ഞായറാഴ്ച സ്വന്തമാക്കാൻ ഒരുങ്ങുന്നത്. സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിക്കൊപ്പം സൗദിയിലെ പ്രശസ്ത യുദ്ധവിമാന പൈലറ്റായ അലി അൽ ഖർനിയും ദൗത്യത്തിൽ പങ്കു ചേരും.
യാത്രയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് റയ്യാന ബർനാവി പറഞ്ഞു. സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റയ്യാന വ്യക്തമാക്കി..
മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ്സണ്‍ ആയിരിക്കും മിഷന് ലീഡർ. ജോണ്‍ ഷോഫ്നര്‍ ആണ് മിഷന് പൈലറ്റ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 10 ദിവസം ചെലവഴിക്കുന്ന രീതിയിലാണ് യാത്ര പദ്ധതിയിട്ടിരിക്കുന്നത്.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്സിയം സ്പേസ് ആണ് ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. എഎക്സ് 2 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സന്റെറിൽ നിന്ന് ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5.37 നാണ് സ്പെയ്സ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റില് ദൗത്യസംഘവുമായി ബഹിരാകാശത്തിലേക്ക് പുറപ്പെടുക. കമ്പനിയുടെ രണ്ടാം സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here