സൗദിയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി റിപ്പോർട്ട്

സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകൾ. സാമ്പത്തിക ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 ൽ 16,000 ലധികം ഇരട്ടകൾക്ക് ജന്മം നൽകിയതായിട്ടാണ് റിപോർട്ടുകൾ വെളിപ്പെടുത്തത്.

ALSO READ:കെൽട്രോണിൽ കമ്പ്യൂട്ടര്‍ കോഴ്സുകൾക്ക് അപേക്ഷിക്കാം

2022ൽ സൗദിയിൽ ഏകദേശം 4,17,000 പ്രസവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഏകദേശം 4 ലക്ഷം ഒറ്റ ജനനങ്ങളാണ്. 16,160 ഇരട്ട ജനന കേസുകളും 896 ട്രിപ്പിൾ അല്ലെങ്കിൽ അതിലധികമോ ജനനങ്ങളുമാണ്. ഏറ്റവും കൂടുതൽ ജനനങ്ങൾ 25-29 വയസ്സിനിടയിലുള്ളവരിലാണെന്നും കണക്ക് വ്യക്തമാക്കുന്നു.

അതേസമയം 2022ൽ സൗദിയിതര അമ്മമാർക്ക് 67,500 ജനനങ്ങൾ രാജ്യത്ത് രേഖപ്പെടുത്തി. ഇതിൽ 63,800 ഒറ്റ പ്രസവങ്ങളും 3,400 ഇരട്ട ജനനങ്ങളും 343 ട്രിപ്പിൾ ജനനങ്ങളും അതിലധികവുമാണ്. സൗദിയിതര സ്ത്രീകളിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ 30-34 വയസ്സിനിടയിലുള്ളവരാണെന്ന് സൂചിപ്പിക്കുന്നു.

ALSO READ: പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം; ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News