പുതിയ പ്രഖ്യാപനവുമായി സൗദി മന്ത്രിസഭ ; ലക്ഷ്യം ഇത്

വീഡിയോ ഗെയിം, ഇ – സ്‌പോര്‍ട്‌സ് ആഗോള കേന്ദ്രമായി രാജ്യത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സൗദി അറേബ്യ. വീഡിയോ ഗെയിം, ഇ-സ്‌പോര്‍ട്‌സ് മേല്‍നോട്ടത്തിനായി ‘സൗദി ഗെയിമിങ് ആന്‍ഡ് ഇലക്ട്രോണിക് സ്പോര്‍ട്സ് അതോറിറ്റി’ എന്ന പേരില്‍ ഔദ്യോഗിക സ്ഥാപനം ആരംഭിക്കാനാണ് സൗദിയുടെ തീരുമാനം. ലോക ഇ-സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്താന്‍ സൗദി അറേബ്യ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

ALSO READ: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചെളിയില്‍ താഴ്ത്തി

സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ നിരവധി തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. 2024 ഒട്ടക വര്‍ഷമായി ആഘോഷിക്കുകയാണ് അതില്‍ പ്രധാനമായ മറ്റൊരു തീരുമാനം.ഊര്‍ജ മേഖലയിലെ സഹകരണത്തിനായി സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നിശ്ചയിച്ച നിയന്ത്രണങ്ങള്‍ അനുസരിച്ച് പ്രാദേശിക കാര്‍ഷിക കമ്പനികളെയും വന്‍കിട കര്‍ഷകരെയും ഗോതമ്പും സീസണല്‍ കാലിത്തീറ്റയും വളര്‍ത്താനും മന്ത്രിസഭ അനുമതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News