സൗദി അറേബ്യയില്‍ ടിവി റിപ്പോര്‍ട്ടറെ ‘അപമര്യാദയായി’ എഐ റോബോര്‍ട്ട് സ്പര്‍ശിച്ചെന്ന് സോഷ്യല്‍ മീഡിയ; വിമര്‍ശനങ്ങള്‍ കടുക്കുന്നു

സൗദി അറേബ്യയിലെ ടെക് ഫെസ്റ്റിവലില്‍ വാര്‍ത്താ റിപ്പോര്‍ട്ടറെ ‘അപമര്യാദ’യായി എഐ റോബോര്‍ട്ട് സ്പര്‍ശിക്കുന്നെന്ന് ആരോപിക്കുന്ന വീഡിയോ വൈറലായി. ഇതോടെ വീഡിയോയ്ക്ക് താഴെ കടുത്ത വിമര്‍ശനങ്ങളാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്.

ബിബിസി റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്. മാധ്യമപ്രവര്‍ത്തകയായ റാവ്യ കാസിം മുഹമ്മദ് എന്ന റോബോര്‍ട്ടിന് മുന്നില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് റോബോര്‍ട്ട് കൈ ഉയര്‍ത്തി റാവ്യയുടെ പിന്‍ഭാഗത്തായി പിടിക്കാന്‍ ശ്രമിച്ചതും അവര്‍ പെട്ടെന്ന് ഒഴിഞ്ഞു മാറിയതും. റിയാദില്‍ എഐ ഫെസ്റ്റായ ഡീപ്പ് ഫെസ്റ്റിലായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.

ALSO READ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടവരി തുരങ്കപാത അരുണാചൽപ്രദേശിൽ ഉദ്ഘാടനം നിർവഹിച്ചു

അതേസമയം ഒരു മനുഷ്യന്റെ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന എഐ റോബോര്‍ട്ട് ആണിതെന്ന് ഡെവലപ്പര്‍മാരായ ക്യുഎസ്എസ് വ്യക്തമാക്കുന്നു. അതേസമയം സംഭവത്തെ വീഡിയോ കൃത്യമായി പരിശോധിച്ചതില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള അനാവശ്യ പ്രവൃത്തി റോബോര്‍ട്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ റോബോര്‍ട്ടിന് അടുത്തേക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ ്മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ അടുത്തുവന്ന വ്യക്തിയോട് മുന്നോട്ട് നില്‍ക്കാനാണ് റോബോര്‍ട്ട് ആവശ്യപ്പെട്ടതെന്നാണ് ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റിടുന്നത്. അതേസമയം ചിലര്‍ അതിനെ മറ്റൊരു തരത്തിലാണ് കാണുന്നതും. ഇതോടെ എഐ റോബോര്‍ട്ടുകളുടെ ശീലത്തെ കുറിച്ചും പരിമിതികളെ കുറിച്ചും ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്.

ALSO READ: രാജ്യസഭയിൽ മലയാളികൾ ഏറ്റവും കൂടുതൽ കണ്ടത് രണ്ട് വ്യക്തികളുടെ പ്രസംഗങ്ങൾ: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News