മകന് എം എ യൂസഫലിയുടെ പേര് സൗദി പൗരന്‍

സ്വന്തം മകന് എം എ യൂസഫലിയുടെ പേര് നൽകി സൗദി പൗരന്‍. യൂസഫലിയുടെ ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ പേര് മകന് നൽകിയത്. സൗദി അറേബ്യയില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ ലുലുവിന്റെ വാര്‍ഷിക പ്രഖ്യാപന ചടങ്ങിനിടെ സൗദി പൗരനായ ബശാര്‍ അല്‍ ബശര്‍ അഞ്ചു വയസ്സുകാരനായ ഇളയ മകനൊപ്പമാണ് എത്തിയത്. യൂസഫ് എന്നാണ് മകന് നൽകിയ പേര്.

ALSO READ: മമ്മൂക്കയെ പോലെയുള്ള ഒരു നടന്‍ അത്തരം സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ തിയേറ്ററിലെത്തുന്നു, തന്റെ താരമൂല്യമാണ് അതിന് അദ്ദേഹം ഉപയോഗിക്കുന്നത്

സൗദികളും വിദേശികളുമായ ആയിരങ്ങൾക്ക് ഉപജീവനം നല്‍കുകയും ജീവകാരുണ്യ രംഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ലുലു സാരഥി എംഎ യൂസഫലിയോടുള്ള ആദരസൂചകമായാണ് തന്റെ ഇളയ മകന് യൂസഫ് എന്ന് പേരിട്ടതെന്ന് ബശാര്‍ ചടങ്ങിൽ പറഞ്ഞു. ലുലു തന്റെ കുടുംബമാണെന്നും 17 വര്‍ഷമായി ലുലുവിനോടൊപ്പം നില്‍ക്കുന്ന തന്നെ അനുമോദിച്ചതില്‍ നന്ദിയുണ്ടെന്നും ബശാര്‍ പറഞ്ഞു.

ALSO READ: പോക്‌സോ കേസിൽ യുവാവിന് 40 വർഷം കഠിനതടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News