ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാലിന്റെ വരുമാനത്തിൽ വർധന.
മൊത്തം ആസ്തിയുടെ കാര്യത്തിൽ അസിം പ്രേംജിയെ പിന്തള്ളിയാണ് സാവിത്രി ജിൻഡാൽ മുന്നിലെത്തിയത്.
ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ചെയർപേഴ്‌സൺ എമറിറ്റസ് ആണ് സാവിത്രി ദേവി. ജിൻഡാലിന്റെ സമ്പത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 87% ഉയർന്നു, അതേ കാലയളവിൽ അസിം പ്രേംജിയുടെ ആസ്തിയിൽ 42% ഇടിവുണ്ടായി. ഇതോടെ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം സാവിത്രി ജിൻഡാൽ അഞ്ചാം സ്ഥാനത്തെത്തി. അസിം പ്രേംജി ആറാം സ്ഥാനത്ത് ആണ്.
സ്റ്റീൽ, വൈദ്യുതി, സിമൻറ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ജിൻഡാലിന്റെ പ്രവർത്തന മേഖല . ജെഎസ്ഡബ്ല്യു സ്റ്റീൽ എന്ന മുൻനിര സ്ഥാപനമാണ് സാവിത്രി ജിൻഡാലിന്റെ സമ്പത്തിന്റെ 30%വും സംഭാവന ചെയ്യുന്നത്. ഗ്രൂപ്പ് കമ്പനികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ജെഎസ്ഡബ്ല്യു എനർജിയുടെ ഓഹരിയാണ്.
2023ൽ ഇതുവരെ 59% കുതിപ്പാണ് ഓഹരിയിലുണ്ടായത്. ജിൻഡാൽ സ്റ്റീൽ & പവർ 24% ഉം , ജെഎസ്ഡബ്ല്യു സ്റ്റീൽ 10% ഉം ഈ വർഷം നേട്ടം കൈവരിച്ചു.വിപ്രോയിലെ 62.5% ഓഹരിയിൽ നിന്നാണ് പ്രേംജിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും നേടിയത്.
ALSO READ:കൂടത്തായി കൂട്ടക്കൊല; കറി ആൻഡ് സയനൈഡ്–ദ് ജോളി ജോസഫ് കേസ് ട്രെയിലർ റിലീസ് ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here