കിടിലോൽക്കിടിലം! സോഷ്യൽ മീഡിയയിൽ വൈറലായി അശ്വിന്റെ ‘സാവുസായ്’

SAVUSAI

മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സം​ഗീതം പകർന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‌’സാവുസായ്’ വൈറലാകുന്നു. ​​​​ഗാനത്തിന്റെ ബീറ്റ്സും ലിറിക്സും ആരാധകർ ഏറ്റെടുത്തതോടെ ഗാനം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്ന് ​​റിലീസ് ചെയ്ത ​ഗാനം സോണി മ്യൂസിക്ക് സൗത്ത്’ന്റ യു ട്യൂബ് ചാനലിലൂടെയാണ് ​പുറത്തുവിട്ടത്. ലിൽ പയ്യൻ വരികൾ ഒരുക്കി ആലപിച്ച ഗാനം ട്രെൻഡിങ്ങിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് മലയാളത്തിൽ അധികം വന്നിട്ടില്ലാത്തതിനാൽ ‘സാവുസായ്’ക്ക് വൻ വരവേൽപ്പാണ് മലയാളികൾ നൽകിയിരിക്കുന്നത്. ​ഗാനത്തിന്റെ നിർമ്മാതാവും അശ്വിനാണ്.

“ഞാൻ സം​ഗീതത്തിലേക്ക് ചുവടു വെക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ഇപ്പോൾ എനിക്ക് പത്തൊൻപത് വയസ്സായി. ലിൽ പയ്യൻ 2022 മുതൽ എന്നോടൊപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ട്. വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി ക്ലാസിക് ഹിപ്പ് ഹോപ്പ് ബീറ്റുകളിലും ആധുനിക ട്രാപ്പും ഡ്രില്ലുകളിലും ഞങ്ങൾ പര്യവേഷണം നടത്തിയിട്ടുണ്ട്. ‘സാവുസായ്’യുടെ സൃഷ്ടി രസകരമായിരുന്നെങ്കിലും അത് അനായാസമായിരുന്നു. എല്ലാവരും ഇത് ആസ്വദിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനിയും വ്യത്യസ്മായ ​സം​​ഗീതവുമായ് ഇനിയും ഞങ്ങൾ വരും. കാത്തിരിക്കുക.”- അശ്വിൻ പറഞ്ഞു.

ALSO READ; സൊമാറ്റോ സിഇഒക്ക് ആ ‘സജഷന്‍സ്’ നന്നായി ബോധിച്ചു; എക്‌സ് യൂസര്‍ക്ക് കിട്ടിയത് കിടിലന്‍ ഓഫര്‍!

“ഇതിനോടകം നിരവധി സംഗീത നിർമ്മാതാക്കളോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അശ്വിനോടൊപ്പമുള്ള നിമിഷങ്ങൾ എന്നിലെ കലയെ വികസിപ്പിക്കാൻ ശരിക്കും സഹായിച്ചു. ഞങ്ങളുടെ പുതിയ ​ഗാനമായ ‘സാവുസ’ സാംസ്കാരിക പൈതൃകത്തോടൊപ്പം വ്യക്തിപരവും കലാപരവുമായ വളർച്ചയെ സംഗീതത്തിലൂടെ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങൾ.”- എന്നായിരുന്നു ലിൽ പയ്യന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News