ആ കലിപ്പന്‍ ഇതാ ഇവിടെയുണ്ട്…ലാലേട്ടനെ കണ്ടു; ഒരു വേഷവും കിട്ടി!

മലയാള സിനിമാ ആസ്വാദകരുടെ മനസ്സില്‍ എക്കാലത്തും ഉറങ്ങാത്ത മുറിവാണ് കിരീടത്തിലെ സേതുമാധവന്‍. കിരീടത്തിലെ ഒരു ക്ലൈമാക്‌സ് രംഗം അടുത്തിടെ സിനിമാ ഗ്രൂപ്പുകളിലൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. കിരീടം സിനിമയില്‍ ക്ലൈമാക്‌സില്‍ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മുഖത്തെക്കുറിച്ച് എന്ന ഗ്രൂപ്പിലെ ഒരു അംഗം പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

സീനില്‍ മോഹന്‍ലാലിന്റെ പിന്നിലായി നാട്ടുകാരുടെ ഇടയില്‍ നില്‍ക്കുന്ന ഒരാളെ കുറിച്ചായിരുന്നു ചര്‍ച്ച. സീനില്‍ അയാളെ കണ്ടാല്‍ നായകനായ സേതുമാധവനെക്കാള്‍ രോഷം കൊണ്ട് കീരിക്കാടനെ കൊല്ലാന്‍ നില്‍ക്കുന്നതായി തോന്നും. എന്നാല്‍ ഇയാള്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആ വ്യക്തി തന്നെ മുന്നോട്ടുവരികയായിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സാലു ജസ്റ്റസ് ആണ് സീനില്‍ ദേഷ്യംപൂണ്ട് നില്‍ക്കുന്ന ആ കലിപ്പന്‍. മംഗലത്തുകോണം സെന്റ് അലോഷ്യസ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആണ് സാലു. കിരീടം സിനിമയുടെ ക്ലൈമാക്‌സ് ആര്യനാട് ഭാഗത്താണ് ഷൂട്ട് ചെയ്തിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സാലു ജസ്റ്റസ് ഇപ്പോള്‍ മോഹന്‍ലാലിനെ നേരിട്ടു കണ്ടിരിക്കുകയാണ്. ഇതിന്റെ ചിത്രം സാലു ജസ്റ്റസ് തന്നെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

READ MORE:‘ജയിലർ’ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചു കൊടുക്കാൻ തയാറാണ് ; ധ്യാൻ ശ്രീനിവാസൻ

“ഹായ് ഞാന്‍ സാലു ജസ്റ്റ്‌സ്. എന്നെ ഓര്‍മയുണ്ടെന്ന് കരുതുന്നു. കിരീടം സിനിമയിലെ ജൂനിയര്‍ ആര്‍ടിസ്റ്റായ കലിപ്പനെ അന്വേഷിച്ച് ഈ ഗ്രൂപ്പില്‍ വന്ന പോസ്റ്റ് കാരണം എന്നെ പല കോണില്‍ നിന്നും ആളുകള്‍ അന്വേഷിച്ചു വന്നിരുന്നു. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ വൈറലായി. നിങ്ങള് കാരണം ലാലേട്ടന്റെ ജിത്തു ജോസഫ് ചിത്രത്തില്‍ ഒരു വേഷം ചെയ്യുവാനും സാധിച്ചു. സിനീഫൈല്‍ ഗ്രൂപ്പാണ് എന്റെ ഈ സന്തോഷത്തിന് കാരണം. എല്ലാവരോടും സ്‌നേഹം മാത്രം”- സാലു കുറിച്ചു.

READ MORE:ഷൊർണ്ണൂരിലെ വൃദ്ധ സഹോദരിമാരുടെ കൊലപാതകം, തെളിവെടുപ്പ് ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News